പ്രിയ വർഗീസ് ചുമതലയേറ്റു

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസ് ചുമതലയേറ്റു. കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസ്സിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വർഗ്ഗീസ് പറഞ്ഞു.

ALSO READ: വയനാട്ടില്‍ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്.

ALSO READ: ആരാധകക്കൂട്ടം ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ചു; ദളപതിക്ക് 500 രൂപ പിഴ

ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,‍ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്‍റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News