ക്രീം വൈറ്റ് സല്‍വാറില്‍ പ്രിയ വാര്യര്‍, മാലാഖയെ പോലെയെന്ന് ആരാധകര്‍

ഒരു അഡാര്‍ ഫിലീം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറി സിനിമാ ലോകത്ത് വൈറലായ താരമാണ് പ്രിയ വാര്യര്‍. ‘കൊള്ള’ ആണ് പ്രിയയുടെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം. സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവായിട്ടുള്ള ഒരു താരമാണ് പ്രിയ വാര്യര്‍. പ്രിയക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രിയ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ പ്രിയ ഇന്‍സ്ടാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഫാഷന്‍ലോകത്ത് ചര്‍ച്ചയാകുന്നത്. ലക്‌നൗ എംബ്രോയിഡറി വര്‍ക്കുള്ള ക്രീം വൈറ്റ് ജോര്‍ജറ്റ് ശരാര സ്യൂട്ട് സെറ്റ് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.


ക്രീ വൈറ്റ് ഡ്രസില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ സല്‍വാര്‍ അതിമനോഹരമാക്കിയിട്ടുണ്ട്. റൗണ്ടിലുള്ള ത്രെഡ് വര്‍ക്കില്‍ മിറര്‍ ഗ്ലാസ് വര്‍ക്കും ആ സല്‍വാറിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. സര്‍വാറിനൊപ്പം വളരെ സിംപിളായിട്ടുള്ള ആഭരണങ്ങളാണ് പ്രിയ അണിഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News