‘എനിക്ക് 15000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ’; ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ടെന്ന് പ്രിയദർശൻ

ഇന്ദ്രൻസ് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച് സിനിമാമേഖലയിൽ ഒട്ടേറെ നാളുകൾ നിലനിന്ന കലാകാരനാണ്. അപ്രതീക്ഷിതമായിട്ടാണ് തനിക്ക് കോമഡി മാത്രമല്ല സീരിയസ് റോളുകളും വഴങ്ങുമെന്ന് മലയാളസിനിമയിൽ കാണിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചലച്ചിത്രലോകത്ത് തിളങ്ങി നിൽക്കുന്ന കലാകാരനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദർശന്റെ നർമത്തിൽപ്പൊതിഞ്ഞ പ്രഭാഷണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് .

also read :താരപരിവേഷത്തോടെ പുതിയ ഐഫോണ്‍ വിപണിയിൽ; ആദ്യ വില്പനയിൽ ഐഫോണുകൾ സ്വന്തമാക്കി സൂപ്പർ താരങ്ങൾ

‘പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രൻസ് എത്തി. പ്രതിഫലമായി ഇന്ദ്രൻസ് പറഞ്ഞത് 15000 രൂപയാണ്. 5000 രൂപയിൽ കൂടുതൽ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വെച്ച്‌ അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂർ ശശി. ഇതിനിെട, രണ്ടു ദിവസം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രൻസ് ചോദിച്ചു. -‘ഞാൻ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ എത്ര രൂപയാകും’? 40000 വരെയാകുമെന്ന് ശശി പറഞ്ഞു. അപ്പോൾ വളരെ നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞത് ‘എനിക്ക് 15000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ എന്നായിരുന്നു. ദേഷ്യത്തിൽ നിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചു’-പ്രിയദർശൻ പറഞ്ഞു.

also read :സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ സ്വത്തുകൾ കണ്ടുകെട്ടി എൻ ഐ എ

‘സിനിമയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം , ആദ്യം അറിയാവുന്ന തൊഴിൽ വെച്ച് സിനിമയിലേെക്കത്തി. ചെറിയ വേഷങ്ങൾ ലഭിച്ചു. അതിന്‌ ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതൽ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേർന്നു’ -പ്രിയദർശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News