മധുവിധു ആഘോഷിക്കാനായി ഒഡീഷയില്‍ നിന്നും ചൂരല്‍മലയിലെത്തി 2 ദമ്പതികള്‍, ഒരുദിവസം കൂടി നിന്നിട്ട് പോകാമെന്ന് തീരുമാനം, ഒടുവില്‍ പ്രിയദര്‍ശിനി ഒറ്റയ്ക്ക് മടങ്ങി

വയനാട്ടിലെ ചൂരല്‍മലയില്‍ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഭുവനേശ്വര്‍ എയിംസിലെ ഡോക്ടര്‍ ബിഷ്ണു പ്രസാദ് ചിന്നാര, ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സ് പ്രിയദര്‍ശിനി പോള്‍, സുഹൃത്തുക്കളായ ഡോക്ടര്‍ സ്വധീന്‍ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവര്‍.

എന്നാല്‍ ദുരന്തത്തില്‍ പ്രിയദര്‍ശിനിയും, സുഹൃത്തിന്റെ ഭാര്യ ശ്രീകൃതിയും മാത്രമാണ് രക്ഷപ്പെട്ടത്. ഉരുള്‍ പൊട്ടലിന് മൂന്ന് ദിവസം മുന്‍പാണ് രണ്ടു ദിവസത്തെ താമസത്തിനായി വെള്ളാര്‍മലയിലെ ലിനോറ വില്ലയില്‍ എത്തിയത്.

Also Read : വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്‍; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

സ്ഥലത്തിന്റെ മനോഹാരിത മനസ്സില്‍ നിന്നും മായാത്തതുകൊണ്ടാകാം ഒരു ദിവസം കൂടി അവിടെ തറങ്ങിയിട്ട് പോകാമെന്ന് ദമ്പതികള്‍ തീരുമാനിച്ചത്. എന്നാല്‍ അതിന്റെ അവസാനം ഇത്തരത്തില്‍ ഒരു വലിയ ദുരന്തമാകുമെന്ന് അവര്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിട്ടുണ്ടാകില്ല.

രാത്രിയില്‍ പാട്ടും ആഘോഷവുമെല്ലാം കഴിഞ്ഞുാണ് എല്ലാവരും ഉറങ്ങാന്‍ കിടന്നത്. തുടര്‍ന്ന് രാത്രിയില്‍ വന്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ റിസോര്‍ട്ട് മണ്ണിനടിയിലായിരുന്നുവെന്ന് പ്രിയദര്‍ശിനി പറയുന്നു. രാത്രിതന്നെ പ്രിയദര്‍ശിനിയേയും ശ്രീകൃതിയേയും മേപ്പാടിയിലെ പൊലീസുകാരന്‍ ജബലു റഹ്‌മാനും സുഹൃത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ചെളിയില്‍ 200 മീറ്ററോളം ഒഴുകി സ്‌കൂള്‍ പരിസരത്ത് തടഞ്ഞു നിന്ന പ്രിയദര്‍ശിനിയുടെയും ശ്രീകൃതിയുടെയും അലര്‍ച്ച കേട്ടാണ് ജബലു റഹ്‌മാനും സുഹൃത്തും എത്തിയത്. കരയ്ക്ക് കയറ്റിയ ഉടന്‍ രണ്ടുപേര്‍ കൂടെ ഒപ്പം ഉണ്ടെന്ന് പ്രിയദര്‍ശിനി പറഞ്ഞു.

അവരെ തിരയാനായി നടന്നു തുടങ്ങിയപ്പോഴാണ് അടുത്ത ഉരുള്‍ പൊട്ടിയതും അവരെ കാണാതായതും. പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ബിഷ്ണു പ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരല്‍ മലയില്‍ നിന്ന് കിട്ടി. ഡോക്ടര്‍ സ്വാധീന്‍ പാണ്ടയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭാര്യ ശ്രീകൃതി ഗുരുതര പരിക്കുകളോടെ നിലവില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News