സാഹിത്യത്തിലെ സമഗ്ര സംഭാവന, പ്രിയദർശിനി സാഹിത്യ പുരസ്കാരം ഡോ എം ലീലാവതിയ്ക്ക്

സാഹിത്യത്തിലെ സമഗ്ര സംഭാവന പരിഗണിച്ച് കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിൻ്റെ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്. പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാൻ കെ. സുധാകരൻ എംപി, വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവർ ചേർന്നാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും അഡ്വ. പഴകുളം മധു മെമ്പര്‍ സെക്രെട്ടറിയും ഡോ. പി.കെ. രാജശേഖരന്‍, കെ.എ. ബീന എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ALSO READ: പി ജയചന്ദ്രന്‍ മലയാളി മനസ്സുകളില്‍ ഭാവസാന്ദ്ര പാട്ടുകള്‍ നിറച്ച ഗായകന്‍; അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പുരസ്കാരം ഫെബ്രുവരി ആദ്യവാരം എറണാകുളത്ത് വെച്ച് സമ്മാനിക്കും. മലയാളസാഹിത്യത്തിലെ ശ്രേഷ്ഠനാമങ്ങളിലൊന്നാണ് എം. ലീലാവതി. അപഗ്രഥന സൂക്ഷ്മതയിലൂടെ സാഹിത്യനിരൂപണത്തെ സൗന്ദര്യാത്മകതയുടെ വിശേഷകലയാക്കി മാറ്റിയ പ്രൊഫ. ലീലാവതിയുടെ ഏഴു പതിറ്റാണ്ടു നീണ്ട സാഹിത്യ ജീവിതം ആധുനിക മലയാള സാഹിത്യത്തിൻ്റെ ചരിത്രം കൂടിയാണ്.

അഗാധമായ പാണ്ഡിത്യവും സൗന്ദര്യാനുഭൂതിയെ വായനക്കാരിലേയ്ക്കു പകരുന്ന വിശകലനാത്മകമായ രചനാശൈലിയും നിലപാടുകളിലെ സ്വതന്ത്രതയും അവരുടെ സാഹിത്യവിമര്‍ശനത്തെ അനന്യവും പ്രോജ്ജ്വലവുമാക്കി മാറ്റുന്നുവെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News