‘ഞങ്ങളുടെ മാലാഖ’; മാള്‍ട്ടയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി പ്രിയങ്കയും നിക്കും

ബോളിവുഡിന്റെ പ്രിയപ്പെട്ട ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും. ഇവരുടെ മകള്‍ മാള്‍ട്ടി മേരി ചോപ്രയുടെ പിറന്നാളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മാള്‍ട്ടി മേരി ചോപ്ര ജോനാസിന്റെ രണ്ടാം ജന്മദിനമായിരുന്നു ജനുവരി 15ന്. ഹാര്‍ട്ടിന്റെ രൂപത്തിലുള്ള ചുവന്ന കണ്ണട ധരിച്ച മാള്‍ട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുന്നത്.

Also Read: കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

എല്‍മോ തീമിലാണ് പിറന്നാള്‍ ആഘോഷ ക്രമീകരണങ്ങള്‍. എല്‍മോ തീം കേക്കും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.’ഞങ്ങളുടെ മാലാഖയ്ക്ക് 2 വയസ്സ്’ എന്നാണ് മാള്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കിട്ട് നിക്ക് കുറിച്ചത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് മാള്‍ട്ടിയ്ക്ക് ജന്മമേകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News