രാമായണത്തെ അനാദരിക്കുന്നതായിരുന്നു ആദിപുരുഷ്; ശിവസേന എം പി പ്രിയങ്ക ചതുർവേദി

ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ആദിപുരുഷ് എന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. സിനിമയുടെ നിർമ്മാതാക്കൾ രാഷ്ട്രത്തോട് മാപ്പ് പറയണമെന്ന് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

വിനോദത്തിന്റെ പേരിൽ നമ്മുടെ ആരാധനാമൂർത്തികൾക്ക് ഇത്തരം സംഭാഷണങ്ങൾ നൽകിയതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങൾ വ്രണപ്പെടുകയാണ്. രാമനെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുകയും ബോക്സോഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും മറികടക്കുകയും ചെയ്യുന്നത് അസ്വീകാര്യമാണ്’ – ചതുർവേദി കുറിച്ചു.

also read; ആന്ധ്രയിൽ മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകവെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു

‘രാമായണത്തിലെ കഥാപാത്രങ്ങളോട് അനാദരവ് കാണിക്കുന്നതായിരുന്നു സിനിമയിലെ സംഭാഷണങ്ങളെന്ന് പ്രിയങ്ക ചതുർവേദി ആരോപിച്ചു. ഹനുമാൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് പ്രചോചദനശൂന്യമായ സംഭാഷണങ്ങൾ നൽകിയ സംഭാഷണ രചയിതാവും, സംവിധായകനും രാജ്യത്തോട് മാപ്പ് പറയണം’ – ചതുർവേദി ട്വീറ്റ് ചെയ്തു.

അതേസമയം ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News