നിതീഷ് കുമാറിന്റെ പരാമര്‍ശം; എക്‌സില്‍ പോരടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷയും ശിവസേനാ എംപിയും

ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയും ശിവസേന (യുടിബി) എംപി പ്രിയങ്കാ ചതുര്‍വേദിയും തമ്മിലുള്ള വാക്ക് പോരാണ് ചര്‍ച്ചയാവുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് ഇവരുടെ തര്‍ക്കത്തിന് കാരണമായത്. ജനസംഖ്യ നിയന്ത്രിക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് നിതീഷ് കുമാര്‍ സംസാരിച്ചത്. ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാന്‍ കാരണം. എന്നാല്‍ വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ അത് എങ്ങനെ നിയന്ത്രിക്കണമെന്ന് മനസിലാകും. ഇതിനാലാണ് ജനസംഖ്യ കുറഞ്ഞ് വരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ALSO READ: ബിഹാറിൽ ‘മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി’; പ്രതികൾ ഒരു ​ഗ്രാമം മുഴുവൻ, വീഡിയോ

നിയമസഭയില്‍ നിതീഷ് കുമാര്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്. സ്ത്രീകളുടെ അവകാശങ്ങളെയും തീരുമാനങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണിത്. ഇത്തരം പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി രാജ്യത്തെ എല്ലാ ജനങ്ങളോടും മാപ്പു പറയണമെന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എക്‌സില്‍ കുറിച്ചത്. മറ്റൊരു പോസ്റ്റില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശിവസേന യുടിബി എംപി പ്രിയങ്കാ ചതുര്‍വേദി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദേര, ആം ആദ്മി പാര്‍ട്ടി നേതാവ് ആതിഷി, ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളെയും ടാഗ് ചെയ്യുകയും നിതീഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ശരിക്കും ‘ഫിറ്റ്’ ആവണം; നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

എന്നാല്‍ ശിവസേനാ നേതാവ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട പക്ഷപാദം കാട്ടുന്ന രാഷ്ട്രീയപരമായി പ്രേരണയാല്‍ സംസാരിക്കുന്ന മേഡം, രാഷ്ട്രീയത്തിന് അതീതമായി, ആര് മേശം പരാമര്‍ശം നടത്തിയാലും ഞാനത് ചൂണ്ടിക്കാട്ടും മുഖ്യമന്ത്രി തന്റെ തെറ്റു തിരുത്തുമെന്ന് ഉറപ്പുണ്ട്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പക്ഷപാതം കാട്ടാതെ നീതിയുക്തമായ പ്രവര്‍ത്തിക്കേണ്ടിടത് നിങ്ങള്‍ സെലക്ടീവ് നിശബ്ദയാണ് പാലിക്കുന്നത് എന്നായിരുന്നു. ഇവിടെയും വാക്ക്‌പോര് അവസാനിച്ചില്ല. എനിക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതല്ലാത്ത പ്രിയങ്കാജി ഒരിക്കല്‍ നിങ്ങളുടെ പാര്‍ട്ടിയിലായിരുന്ന നേതാവിനെതിരെ നിങ്ങള്‍ക്ക് മുന്നില്‍ തെളിവുസഹിതം നിരത്തിയിട്ടും നിങ്ങള്‍ ഒന്നും ചെയ്യാനാകാതെ നിന്നത് ഞാനൊന്ന് ഓര്‍മിപ്പിച്ചോട്ടെ എന്നായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി.

ALSO READ: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി

വനിതാ എംപി കമ്മിഷന്‍ അധ്യക്ഷയും തമ്മിലുള്ള വാക്ക് പോര് എക്‌സില്‍ ട്രെന്റിംഗ് ആയി നില്‍ക്കുമ്പോഴും നിതീഷ് കുമാറിനെതിരെ വിമര്‍ശനം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News