മുൻ കാമുകൻമാർ മികച്ചവരായിരുന്നു, പ്രണയകാലം മനോഹരവും, തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു തന്റെ യാത്രയെന്ന് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസുമായി പ്രണയം തുടങ്ങുന്നതിനുമുമ്പ് തനിക്കുണ്ടായിരുന്ന കാമുകന്‍മാരെല്ലാം മികച്ചവരായിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.

Priyanka Chopra Reveals Crying To Her Husband Nick Jonas Post Being  Body-Shamed For Not Being 'Sample-Sized', "Someone Told Me..."

ബോളിവുഡ് കരിയറിനിടയില്‍ നടന്‍മാരായ ഷാഹിദ് കപൂര്‍, ഹര്‍മാന്‍ ബാവ്‌ജെ എന്നിവരോടെല്ലാം പ്രിയങ്കയുടെ പേര് ചേര്‍ത്തുവായിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും പ്രിയങ്ക ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല.

Why Harman Baweja & Priyanka Chopra Broke Up

ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കുള്ള തന്റെ യാത്രയ്ക്കിടയിൽ തനിക്കായി സമയം നൽകിയിരുന്നില്ലെന്ന് നടി പറഞ്ഞു. കൂടെ അഭിനയിച്ച നടന്‍മാരുമായി പലപ്പോഴും താന്‍ ഡേറ്റിങ് നടത്തുമായിരുന്നുവേണം താരം വെളിപ്പെടുത്തി. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു ഐഡിയ വേണമെന്ന് പിന്നീട് തോന്നിയെന്നും നടി പറഞ്ഞു.

Priyanka Chopra Jonas: Bollywood's fair skin fixation helped drive me away  | India | The Guardian

തുടർന്ന് തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളയെല്ലാം ആ ഐഡിയക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക തുറന്നു പറഞ്ഞു. നിക്കിനെ കാണുന്നതിന് മുമ്പുള്ള തന്റെ അവസാന ബന്ധത്തിന് ശേഷം, രണ്ട് വർഷത്തെ അവധി എടുത്തെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. താൻ പ്രണയിച്ചവരെല്ലാം മികച്ചവരായിരുന്നുവെന്നും ആ പ്രണയകാലങ്ങളെല്ലാം മനോഹരമായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News