മൂക്കിന്‍റെ ശസ്ത്രക്രിയ; 3 സിനിമകളില്‍ നിന്ന് പുറത്തായി, വിഷാദത്തിനകപ്പെട്ടു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയ തന്റെ മാനസിക ആരോഗ്യത്തെയും കരിയറിനെയും ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര. ജീവിതത്തിലെ ഇരുണ്ട കാലം എന്നാണ് ഈ സമയത്തെ താരം വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടര്‍ കൂടിയായ പിതാവ് അശോക് ചോപ്രയുടെ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ഈ പ്രതിസന്ധിഘട്ടം തരണംചെയ്യാന്‍ കഴിഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു. ഒരു ഒരു അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്.

കരിയറിന്റെ തുടക്ക കാലത്ത് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ മുഖം മാറിയെന്നും മൂന്ന് സിനിമകളില്‍ നിന്ന് പുറത്തായി. 2000-ത്തില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയതിന് ശേഷമായിരുന്നു സംഭവം. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂക്കില്‍ ദശ വളര്‍ച്ച കണ്ടെത്തുന്നത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖമാകെ മാറി. കരിയര്‍ അവസാനിച്ചതായി തോന്നിയെന്നും താന്‍ വിഷാദത്തിലായി. എന്നാല്‍ വീണ്ടുമൊരു ശസ്ത്രക്രിയ നടത്തിയാല്‍ എല്ലാം ശരിയാവുമെന്ന് പ്രോത്സാഹിപ്പിച്ചത് അച്ഛനായിരുന്നു, പ്രിയങ്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News