ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക; റിപ്പോർട്ടുകൾ പുറത്ത്

ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക. പ്രമുഖ അന്താരാഷ്‌ട്ര മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, പ്രിയങ്ക ചോപ്ര തൻ്റെ ബോളിവുഡ് തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. റീ എന്‍ട്രി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെയായിരിക്കുമെന്നും നടി ഇന്ത്യയിലെത്തിയത് ചിത്രത്തിന്‍റെ ഭാഗമാകാനെന്നും സൂചനകളുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക തിരിച്ചവരവിനൊരുങ്ങുന്നത്.

ALSO READ: പാട്ടു കേട്ടാല്‍ ഡാന്‍സ് നിര്‍ബന്ധാ…; വൈറലായി കൊഹ്ലിയുടെ വീഡിയോ

മുംബൈയിൽ വിവിധ തിരക്കഥകൾ കേൾക്കുന്ന തിരക്കിലാണ് പ്രിയങ്ക. ലീല ബൻസാലിയ്‌ക്കൊപ്പം മറ്റൊരു കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രത്തിലായിരിക്കും അഭിനയിക്കുന്നത് എന്നും സൂചനകളുണ്ട്.

ALSO READ: പ്രമുഖ ബംഗാളി നടന്‍ പാര്‍ഥ സാരഥി ദേബ് അന്തരിച്ചു

ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്ര ജോനാസ് അഭിനയരംഗത്ത് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള നടിയാണ്. മുൻ മിസ് വേൾഡ് ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. ചില ഹോളിവുഡ് പ്രോജക്റ്റുകളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയതാമായി മാറുകയും ചെയ്തു. അമേരിക്കൻ പോപ്പ് സെൻസേഷൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News