നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു; മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചോപ്ര

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണത്തിൽ രൂക്ഷ വിമർശനമുയർത്തി നടി പ്രിയങ്ക ചോപ്ര. വിഷയത്തിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു എന്നാണ് പ്രിയങ്ക പറയുന്നത്. അതും 77 ദിവസം നടപടികൾ എടുക്കാൻ വേണ്ടിവന്നു. ഇതിൽ ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.

‘ആക്രമണത്തിൽ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ല, സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നുമാണ് പ്രിയങ്കചോപ്ര പറഞ്ഞത്.

ALSO READ: മണിപ്പൂർ വിഷയം;ലോക്സഭാ നിർത്തിവെച്ചു

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ സിനിമാ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി അനുപം ഖേറും രംഗത്തെത്തി.”മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവർത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം”, എന്നാണ് അനുപം ഖേർ ട്വീറ്റ് ചെയ്തത് .

ALSO READ: അമ്പത്താറിഞ്ചിന്‍റെ മുതലക്കണ്ണീര്‍, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ രൂക്ഷമായി പരിഹസിച്ച് ‘ദി ടെലിഗ്രാഫ്’

കഴിഞ്ഞ ദിവസം അക്ഷയ് കുമാറും വിഷയത്തിൽ പ്രതികരിച്ചിരുന്നു. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” , എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വീഡിയോ പ്രചരിച്ചത്. കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുന്ന വീഡിയ പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News