ഡീപ് ഫേക്ക് വീഡിയോ കുരുക്കിൽ പ്രിയങ്കയും

കഴിഞ്ഞ കുറച്ചു നാളുകളായി ഡീപ് ഫേക്ക് വീഡിയോകൾ ഒരു വില്ലൻ ആണ്.  കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചത് സിനിമാതാരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾക്കാണ്.

കേന്ദ്ര സർക്കാർ ഡീപ് ഫേക്കുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ശക്തമായ വിമർശനങ്ങൾ തുടക്കത്തിലെ അനാസ്ഥയ്ക്ക് മേൽ കേന്ദ്രം നേരിട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡ് തരാം പ്രിയങ്ക ചോപ്രയുടെ ഡീപ് ഫേക്ക് വീഡിയോയാണ് അവസാനമായി പുറത്തുവന്നത്. ഒരു ഉൽപ്പന്നത്തിന്റെ പ്രമോഷൻ നടത്തുന്നതായാണ് വീഡിയോ.

പ്രിയ താരങ്ങളായ രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ, ആലിയ ഭട്ട് തുടങ്ങിയവരുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടിരുന്നത്.

സാധാരണ പോലെയുള്ള ഫേക്ക് വീഡിയോ അല്ല പ്രിയങ്കയുടേത്. പ്രിയങ്ക ചോപ്രയുടെ യഥാർഥ വീഡിയോ തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. മറ്റു സ്ത്രീകളുടെ വീഡിയോയിൽ നടിമാരുടെ മുഖം സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് എഡിറ്റ് ചെയ്തായിരുന്നു തയാറാക്കിയത്.

കൃത്രിമമായി തയാറാക്കിയ ശബ്ദം വീഡിയോയിലേക്ക് എഡിറ്റ് ചെയ്തതോടൊപ്പം ചുണ്ടുകളുടെ ചലനങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. വാർഷിക വരുമാനത്തെക്കുറിച്ച് പ്രിയങ്കാ ചോപ്ര ഒരു ബ്രാൻഡിന്റെ പ്രചാരണത്തിന്റെ ഭാഗമായി പറയുന്നതായാണ് വീഡിയോയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News