മെറ്റ് ഗാലയില്‍ ബ്ലാക്കില്‍ തിളങ്ങി പ്രിയങ്ക , ഒപ്പം കോടികളുടെ വിലയുള്ള നെക്ലേസും

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റാണ് മെറ്റ ഗാല. ബോളിവുഡ് താരങ്ങളായ പ്രിയങ്കയും ആലിയ ഭട്ടും ഈവന്റില്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയിരുന്നു. ഇരുവരുടെയും ലുക്ക് ഫാഷന്‍ ലോകത്ത് വലിയൊരു ചര്‍ച്ചക്ക് ഇട വന്നിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ നെക്ലേസാണ് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഇറ്റാലിയന്‍ ജ്വല്ലറി കമ്പനിയായ ബുള്‍ഗരിയുടെ 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞത്. ഏകദേശം 25 മില്യണ്‍ ഡോളറാണത്രേ ഈ നെക്ലേസിന്റെ വില. അതായത് 204 കോടിയോളം രൂപ. മെറ്റ് ഗാലയ്ക്കു ശേഷം പ്രിയങ്കയുടെ ഈ നെക്ലേസ് ലേലത്തിന് വെക്കാനാണ് തീരുമാനം എന്നതാണ്.

കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പ്രിയങ്ക എത്തിയത്. മുന്നില്‍ സ്ലിറ്റുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ ഗൗണ്‍. വെളുപ്പ് നിറം ഇടകലര്‍ന്ന ബെല്‍ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകള്‍ മുഴുവന്‍ മൂടിയ വെളുത്ത കൈയുറകള്‍ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നല്‍കി. ലോക പ്രശസ്ത ഡിസൈനര്‍ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News