കോടികൾ മുടക്കിയ വീട് വിട്ടിറങ്ങി പ്രിയങ്ക ചോപ്രയും പങ്കാളിയും, കാരണം കേട്ട് അമ്പരന്ന് ആരാധകർ

കോടികൾ മുടക്കിയ വീടുവിട്ടിറങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പങ്കാളി നിക്കും. ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നഭവനത്തിൽ നിന്നാണ് താരങ്ങൾ ഇപ്പോൾ താമസം മാറ്റിയിരിക്കുന്നത്. മഴ പെയ്ത് വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാത്ത അവസ്ഥയിലെത്തിയതോടെയാണ് ഇരുവരും തങ്ങളുടെ സ്വപ്നഭവനം വിട്ടിറങ്ങിയത്.

ALSO READ: ഞാൻ ടൈൽസ് ഇട്ട അതേ ഹോട്ടലിൽ ഏഴു വർഷങ്ങൾക്ക് ശേഷം അതിഥിയായി ഞാൻ എത്തി, നമ്മൾ തന്നെയാണ് നമ്മളുടെ സ്റ്റാർ ടീമേ: ബിനീഷ് ബാസ്റ്റിൻ

സംഭവത്തിൽ വിൽപ്പനക്കാര്‍ക്കെതിരെ പരാതി ഉന്നയിച്ച് നിയമയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നിക്കും പ്രിയങ്കയും. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും അതുകാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നും ഇരുവരുടെയും പരാതിയിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി തങ്ങൾ ചെലവഴിച്ച മുഴുവൻ തുകയും തിരികെ തങ്ങൾക്കു നല്‍കണമെന്നും ദമ്പതികൾ പരാതിയിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: വിവാഹ തട്ടിപ്പുവീരനായ അച്ഛൻ, കൂലിപ്പണിയെടുത്ത് അമ്മയും അമ്മൂമ്മയും വളർത്തി; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫൂലൻ ദേവിയായേനെ: ശ്രീലക്ഷ്മി അറയ്ക്കല്‍

അതേസമയം, കഴിഞ്ഞ ദിവസമാണ് താരദമ്പതികൾ വീടുവിട്ടിറങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്. എന്നാൽ വാർത്തകളിൽ ഔദ്യോഗിക സ്ഥരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട് ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പരക്കുകയും ചെയ്തിരുന്നു. താരദമ്പതികൾക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് വീട് വിൽക്കുന്നതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞിരുന്നു. ചർച്ചകൾ അതിര് കടന്നപ്പോഴാണ് താരങ്ങളുടെ ഔദ്യോഗിക വൃത്തങ്ങളിൽനിന്നും ഇപ്പോൾ യഥാർത്ഥ കാരണം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News