ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഇന്ത്യയിൽ അധികാരത്തിലെത്തുന്ന ഏതെങ്കിലും ഒരു ഭരണകൂടം തങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്ന് മഹാത്മാ ഗാന്ധിയോ നെഹ്‌റുവോ വിചാരിച്ചിരിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘മഹാത്മാ ഗാന്ധിയോ നെഹ്‌റുവോ ഇന്ത്യയിലെ ഏതെങ്കിലുമൊരു ഭരണകൂടം തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്നോ, നിങ്ങൾ ഞങ്ങൾക്ക് 400 സീറ്റുകൾ തന്നാൽ ഭരണഘടന മാറ്റുമെന്ന് പറയുമെന്നോ വിചാരിച്ചുകാണില്ല’, പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘റായ്ബറേലിയിലെ സമരങ്ങളുടെ ഒരു വശത്തു സത്യവും നീതിയും ഉണ്ടായിരുന്നു. മറുവശത്തു ജനങ്ങളെ ഒരിക്കലും പരിഗണിക്കാത്ത ഒരു ഭരണകൂടവും. തിന്മയും നന്മയുമായുള്ള ഈ മത്സരത്തിൽ നന്മ വിജയിക്കട്ടെ. റായ്ബറേലി എന്റെ കുടുംബത്തിന്റെ രക്തം വീണ് നനഞ്ഞ മണ്ണാണ്, നിങ്ങളുടെ പൂർവികർ ജീവൻ ബലിയർപ്പിച്ച പുണ്യഭൂമിയാണ്. ഇന്ന് നാം നമ്മുടെ ആത്മാഭിമാനത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുകയാണ്. ഈ യുദ്ധം നമുക്ക് ശക്തിയോടെ നേരിടേണ്ടി വരും’, പ്രിയങ്ക കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here