‘ഒരു പിഞ്ചു കുഞ്ഞിനെ പോലെ സ്റ്റേജിൽ വന്നിരുന്ന് മോദി കരയുന്നു, രാഹുൽ നിങ്ങൾക്കൊരു വെല്ലുവിളിയാണെന്ന് തോന്നിത്തുടങ്ങിയോ? പ്രിയങ്ക ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്ക മോദിക്കെതിരെ സംസാരിച്ചത്.

ALSO READ: ‘ഒടുവിൽ അജ്‌മീർ പള്ളിയിലും സംഘപരിവാർ’, അമ്പലം പൊളിച്ച് പണിതതെന്ന് ആരോപണം, പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയർ

‘മോദിജി നിങ്ങള്‍ക്ക് അധികാരമുണ്ട്. നിങ്ങളുടെ അണികള്‍ നിങ്ങളെ വിശ്വഗുരു എന്ന് വിളിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് വേദിയില്‍ വന്നാല്‍ നിങ്ങള്‍ കൊച്ചു കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങും. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് നിങ്ങള്‍ വേദികളില്‍ പറയുന്നു. മോദിജി, ഇതാണ് പൊതുജീവിതം,’ പ്രിയങ്ക വേദിയിൽ വെച്ച് പറഞ്ഞു.

ALSO READ: ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം, മാതൃദിനം അതിനുള്ള അവസരമാകട്ടെ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘പാകിസ്ഥാനെ രണ്ടായി വിഭജിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മോദി പഠിക്കേണ്ടതുണ്ട്. ഇന്ദിരയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ദിവസവും മഹാരക്തസാക്ഷിയായ ഇന്ദിരാ ഗാന്ധിയെ ദേശവിരുദ്ധയെന്ന് വിളിക്കുന്ന നിങ്ങള്‍ക്ക് അതിന് കഴിയില്ല. അവരില്‍ നിന്ന് എന്താണ് മോദിക്ക് പഠിക്കാന്‍ കഴിയുക? പ്രിയങ്ക ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News