മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജബല്‍പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍  പ്രിയങ്ക ഗാന്ധി വാദ്ര തിങ്കളാഴ്ച തുടക്കം കുറിച്ച് സംസാരിക്കുമ്പോ‍ഴാണ് പ്രഖ്യാപനം.

സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും നല്‍കും, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും എന്നീ അഞ്ച് വാഗ്ദാനങ്ങളാണ് പ്രിയങ്ക പ്രഖ്യാപിച്ചത്.

“അവര്‍ ഇവിടെ വന്ന് പ്രഖ്യാപനങ്ങള്‍ നടത്തും. എന്നാല്‍ നടപ്പാക്കുകയില്ല. അവര്‍ ഡബിള്‍ എന്‍ജിനെ കുറിച്ചും ട്രിപ്പിള്‍ എന്‍ജിനെ കുറിച്ചും പറയും. അവര്‍ ഇതേകാര്യം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പറഞ്ഞു. എന്നാല്‍ ഡബിള്‍ എന്‍ജിനെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയിട്ട് പ്രവര്‍ത്തിച്ചു കാണിക്കാന്‍ ജനങ്ങള്‍ അവരോടു പറഞ്ഞു”- പ്രിയങ്ക പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍ ബി.ജെ.പി. കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ വീഴ്കത്തുകയും അവരുടെ സര്‍ക്കാര്‍ രൂപീരിക്കുകയും ചെയ്തു. ജനവിധിയെ പണത്തിന്‍റെ ശക്തികൊണ്ട്  നശിപ്പെച്ചെന്നും പ്രിയങ്ക വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News