മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബി ജെ പി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. മുഖ്യമന്ത്രിക്കെതിരെ ഒരു കേസും നിലവിൽ ഇല്ല എന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് ഗാന്ധി കുടുംബത്തിൻറെ മുഖ്യമന്ത്രിക്ക് എതിരായുള്ള പ്രസ്താവനകൾ. അതേസമയം പത്തനംതിട്ടയിൽ ലീഗ് കൊടിക്ക് വിലക്ക് ഉണ്ടായിരുന്നില്ല.
കേന്ദ്ര ഏജൻസികൾ ഉപയോഗിച്ച ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കത്തിനെതിരെ ഇന്ത്യ മുന്നണി ദേശീയതലത്തിൽ ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. രണ്ട് മുഖ്യമന്ത്രിമാരെയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന സർക്കാർ ജയിലിൽ അടച്ചത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആദ്യമുതൽ തന്നെ സിപിഐഎം വിരോധം കൊണ്ട് ദേശീയ അന്വേഷണ ഏജൻസികളെ പുൽകുന്ന പ്രസ്താവനകളാണ് നടത്തിയിരുന്നത്.ഇപ്പോഴിതാ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പുറമേ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിയുടെ അജണ്ട ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നില്ല എന്നാണ് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. പ്രിയങ്ക ഗാന്ധി എത്തിയതോടെ ലീഗ് കൊടികൾ പത്തനംതിട്ട നഗരത്തിൽ നിന്ന് അപ്രത്യക്ഷമായി. നൂറുകണക്കിന് കോൺഗ്രസ് പതാക പാറിപ്പറന്ന പത്തനംതിട്ടയിലെ മുൻസിപ്പിൽ മൈതാനത്ത് പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ ലീഗിൻറെ ഒരേയൊരു കൊടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here