കഴിഞ്ഞ ദിവസം പൊലീസിന് നേരെയും കളക്ട്രേറ്റില്‍ ധര്‍ണ നടത്തുന്ന എന്‍ജിഒ യൂണിയന്‍ ഭിന്നശേഷി ജീവനക്കാര്‍ക്കെതിരെയും കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി ഓടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാതെ പ്രിയങ്ക ഗാന്ധി മടങ്ങി. പ്രവര്‍ത്തകരെ സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കിയ നേതാക്കളും യൂത്ത് കോണ്‍ഗ്രസുകാരെ കാണാതെ മടങ്ങി.
രാവിലെ മുതല്‍ പ്രിയങ്ക പ്രവര്‍ത്തകരെ കാണുമെന്ന് മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.ഇതോടെ ഡിസ്ചാര്‍ജ്ജ് നീട്ടി കാത്തിരുന്ന പ്രവര്‍ത്തകരാണ് നിരാശരായത്.
ALSO READ: http://മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്ത്
അതേ സമയം ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ട്രേറ്റിലെ ഒന്നാം ഗേറ്റില്‍ അനുവദിച്ച സ്ഥലം ഒഴിവാക്കി രണ്ടാം ഗേറ്റിലെത്തിയാണ് കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.
ALSO READ: http://മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍; പുതിയ ഭീഷണി ഇങ്ങനെ
ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും കൂടിയായ അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീല്‍ പള്ളിവയല്‍ ഉള്‍പ്പെടെ 12 ഓളം പേരാണ് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here