പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

PRIYANKA GANDHI

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പമാണ്‌ ജില്ലാ കളക്ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക നൽകിയത്‌.ഇതോടനുബന്ധിച്ച്‌ കൽപ്പറ്റ നഗരത്തിൽ റോഡ്‌ ഷോയും സംഘടിപ്പിച്ചിരുന്നു.

കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത്‌ നിന്ന് തുടങ്ങിയ റോഡ്‌ ഷോ എസ്‌കെഎംജെ സ്കൂൾ പരിസരത്ത്‌ സമാപിച്ചു.രാഹുൽ ഗാന്ധി കെ സുധാകരൻ സാദിഖലി ശിഹാബ്‌ തങ്ങൾ എന്നിവർ തുറന്ന വാഹനത്തിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഗ്ഗെയും സോണിയാ ഗാന്ധിയും റോഡ്‌ ഷോ സമാപിക്കുന്ന സ്ഥലത്തേക്ക്‌ എത്തി.പത്രികാ സമർപ്പണത്തിന്‌ മുൻപ്‌ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രിയങ്ക പ്രവർത്തകരോട്‌ സംസാരിച്ചു.മത്സരിക്കാൻ അവസരം നൽകിയ കുടുംബത്തിനും കോൺഗ്രസിനും അവർ നന്ദി പറഞ്ഞു.രാത്രികാല ഗതാഗത നിരോധനം,വന്യമൃഗ ശല്യം എന്നിവ പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് വാഗ്ദാനം നൽകി.

പ്രിയങ്കക്ക്‌ പിന്നാലെ രാഹുൽ ഗാന്ധിയും സംസാരിച്ചു.പിന്തുണക്ക്‌ നന്ദിയുണ്ടെന്ന് പറഞ്ഞ രാഹുൽ സഹോദരി ഇനി ഒപ്പമുണ്ടാവുമെന്നും പിന്തുണനൽകണമെന്നും പറഞ്ഞു.ഒന്നരയോടെ പ്രിയങ്ക കളക്ടർക്ക്‌ മുന്നിലെത്തി പത്രിക നൽകി.പത്രികാ സമർപ്പണത്തിന്‌ ശേഷം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരെ സംസ്ക്കരിച്ച പുത്തുമലയും സന്ദർശ്ശിച്ചു.തുടക്കത്തിൽ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികൾക്കായി പ്രിയങ്കാഗാന്ധി എത്തും.ജാർഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തേണ്ടതിനാൽ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News