അവര്‍ രണ്ടല്ല, ഒന്നാണ്, സോ അദാനി ഈസ് സേഫ്.. മോദിയും അദാനിയും ഒന്നെന്ന സ്റ്റിക്കര്‍ പതിച്ച് പാര്‍ലമെന്റിലെത്തി പ്രിയങ്കാഗാന്ധി

അദാനി അഴിമതിക്കേസില്‍ വ്യത്യസ്ത പ്രതിഷേധവുമായി പാര്‍ലമെന്റില്‍ പ്രിയങ്കാഗാന്ധി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.

‘മോദിയും അദാനിയും ഒന്നാണെന്നും അദാനി സേഫാണെന്നും’ കാണിച്ചുള്ള സ്റ്റിക്കര്‍ പതിച്ച ഓവര്‍ക്കോട്ട് അണിഞ്ഞാണ് പ്രിയങ്കാഗാന്ധി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. അദാനി അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും തുടര്‍ന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

ALSO READ: നോട്ടുകെട്ടുമായി രാജ്യസഭയില്‍, കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിക്കെതിരെ അന്വേഷണം നിര്‍ദ്ദേശിച്ച് രാജ്യസഭാ ചെയര്‍മാന്‍

അദാനി വിഷയം ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടി. മോദിക്കൊപ്പം അദാനി ഇരിക്കുന്ന ചിത്രവും സ്റ്റിക്കറില്‍ പതിപ്പിച്ചിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇടപെടണം എന്ന ആവശ്യവും ഇന്ത്യാ സഖ്യ നേതാക്കള്‍ മുന്നോട്ടുവെച്ചു.

പ്രിയങ്കയ്ക്കും സഹ എംപിമാര്‍ക്കുമൊപ്പം എല്ലാ പ്രതിപക്ഷ എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. തന്റെ ട്രേഡ് മാര്‍ക്കായ വെളുത്ത ടീഷര്‍ട്ടിന് പുറത്ത് പ്രതിഷേധ വാചകങ്ങള്‍ എഴുതിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എത്തിയത്. തുടര്‍ന്ന് എല്ലാ മര്യാദകളും കാറ്റില്‍ പറത്തി അദാനിയുടെ അഴിമതിയെ പ്രധാനമന്ത്രി പ്രതിരോധിക്കുന്ന വിധം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി എക്സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News