ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു റിപ്പോർട്ട്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തിൽ സജീവമാകും. അതേ സമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലും തീരുമാനം വൈകുന്നു. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി. റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് മത്സരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. ഒരു സീറ്റിൽ മത്സരിക്കുന്നതിനു പകരം പ്രചാരണത്തിൽ സഹീവമായാൽ കൂടുതൽ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍; 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

അതേ സമയം, രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.രാഹുൽ ഗാന്ധിയെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കണമെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് ഔദ്യോഗികമായൊരു തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മെയ് 4നാണ് ഇരു മണ്ഡലങ്ങളിലും പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നത്. അതിനിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി ബിജെപി രംഗത്തെത്തി. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്സ്സിന്റെ ആത്മവിശ്വാസമില്ലായ്മയാണെന്ന് അമിത് ഷാ വിമർശിച്ചു.

Also Read: കെഎസ്ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News