പ്രിയങ്ക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തില്‍ സജീവമാകും. അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലും തീരുമാനം വൈകുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.
റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് മത്സരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. ഒരു സീറ്റില്‍ മത്സരിക്കുന്നതിനു പകരം പ്രചാരണത്തില്‍ സഹീവമായാല്‍ കൂടുതല്‍ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
രാഹുല്‍ ഗാന്ധിയെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കണമെന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് ഔദ്യോഗികമായൊരു തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മെയ് 4നാണ് ഇരു മണ്ഡലങ്ങളിലും പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നത്.
അതിനിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ പരിഹാസവുമായി ബിജെപി രംഗത്തെത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്സ്സിന്റെ ആത്മവിശ്വാസമില്ലായ്മയാണെന്ന് അമിത് ഷാ വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here