പ്രിയങ്ക ഗാന്ധിയുടെ കന്നി പോരാട്ടം റായ്ബറേലിയില്‍ നിന്നും? രാഹുല്‍ അമേഠിയിലേക്ക് തിരികെ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വദേര ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മൂന്നുതവണ വിജയിച്ച മണ്ഡലം കൂടിയാണ്. അതേസമയം രാഹുല്‍ഗാന്ധി കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠി മണ്ഡലത്തിലേക്ക് തിരികെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേഠിക്കൊപ്പം വയനാട്ടിലും രാഹുല്‍ മത്സരിക്കും. 2019ല്‍ വയനാട്ടിലെ ജയത്തോടെയാണ് രാഹുല്‍ ലോക്‌സഭയില്‍ എത്തിയത്.

ALSO READ: ‘നടൻ അനീഷിനെ ചീത്തവിളിച്ച് ഇറക്കിവിട്ട സംവിധായകൻ’, വിവാദത്തിൽ വ്യക്തത വരുത്തി ഒമർ ലുലു

പ്രിയങ്ക ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് എപ്പോഴും ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് ദേശീയ മാധ്യമങ്ങള്‍ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തികേന്ദ്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വാരണാസിയില്‍ നിന്നും മത്സരിക്കുമോ എന്ന ചോദ്യത്തിന് എന്ത് കൊണ്ട് ഇല്ലെന്ന് മറുപടി പ്രിയങ്ക നല്‍കിയതോടെയാണ് പ്രിയങ്ക തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

നിലവില്‍ റായ്ബറേലിയില്‍ നിന്നും ഇനിയുമൊരു തെരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതോടെയാണ് പ്രിയങ്ക ഇവിടെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അഞ്ചു തവണ ഇവിടെ നിന്നും ജനവിധി നേടി സോണിയാ ഗാന്ധി വിജയിച്ചിരുന്നു. 2019ല്‍ യുപി ലോക്‌സഭാ സീറ്റില്‍ വിജയിച്ച ഏക കോണ്‍ഗ്രസ് നേതാവാണ് സോണിയാ ഗാന്ധി.

ALSO READ: ആനാട് ആയുര്‍വേദ ആശുപത്രിയില്‍ സോളാര്‍ വാട്ടര്‍ ഹിറ്റര്‍ സ്ഥാപിച്ചു

ലോക്‌സഭയില്‍ നിന്നും രാജ്യസഭയിലേക്കുള്ള സോണിയാ ഗാന്ധിയുടെ പിന്‍മാറ്റം പൊതുതെരഞ്ഞെടുപ്പിന് മുന്നേയുള്ള പാര്‍ട്ടി നേതൃനിരയിലെ മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News