വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണം; വിജയം ഉറപ്പ്; സഞ്ജയ് റാവത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ‘വാരാണസിയിലെ ജനങ്ങള്‍ക്ക് പ്രിയങ്കയെ ആവശ്യമുണ്ട്. മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചാല്‍ പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണ്. റായ്ബറേലിയിലും അമേഠിയിലും വാരാണസിയിലും ബിജെപിക്ക് പോരാട്ടം കടുപ്പമാകും’- സഞ്ജയ് റാവത്ത് പറഞ്ഞു.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

അതോടൊപ്പം ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് സംസാരിക്കവേ, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നരേന്ദ്രമോദിക്ക് കൂടിക്കാഴ്ച നടത്താമെങ്കില്‍ എന്തുകൊണ്ട് ശരത്പവാറും അജിത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതിനെക്കുറിച്ച് വൈകാതെതന്നെ ശരത് പവാര്‍ വിശദീകരിക്കും. അജിത് പവാറിനെ പ്രതിപക്ഷകൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News