ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യുയോർക്ക് സ്റ്റോക്ക് എക്സ് ചേഞ്ചിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ഇരുന്നൂറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂയിഷ് വോയ്‌സ് ഫോർ പീസ് അടക്കമുള്ള സംഘടനകളിൽ ഉൾപ്പെട്ടവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ” ഗാസയെ ജീവിക്കാൻ അനുവദിക്കൂ..”, “വംശഹത്യക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കൂ” അടക്കമുള്ള മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാഡുകൾ അടക്കം ഉയർത്തിയായിരുന്നു ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിൽ പ്രതിഷേധം നടന്നത്. അമേരിക്കൻ പ്രതിരോധ കരാറുകാരോടും ആയുധ നിർമാതാക്കളോടുമുള്ള രോഷം പ്രതിഷേധക്കാർ പ്രകടമാക്കി.
പ്രതിഷേധക്കാരാരും തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ കയറിയില്ല. എന്നാൽ
ഡസൻ കണക്കിന് പ്രതിഷേധക്കാർ ബ്രോഡ് സ്ട്രീറ്റിലെ പ്രധാന കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന പോലീസിന്റെ സുരക്ഷാ വേലി മറികടന്നിരുന്നു. പ്രതിഷേധത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തതായാണ് വിവരം. ഇതിൽ 206 പേരുടെ അറസ്റ്റ് പൊലീസ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here