ദില്ലിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്

ദില്ലിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗെയ്റ്റ് ഫ്‌ളൈ ഓവറിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് നീക്കം ചെയ്തു. സംഭവത്തില്‍ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

READ ALSO:ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇതിന് മുമ്പും ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ദില്ലിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജി 20 ഉച്ചകോടിക്ക് ആഥിത്യം വഹിക്കാനിരിക്കെ ദില്ലിയിലെ വിവിധ മെട്രോ സ്റ്റേഷനുകളിലാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ശിവജി പാര്‍ക്ക്, മാദിപുര്‍, പശ്ചിമ വിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം, പഞ്ചാബി ബാഗ്, നംഗ്ലോയ്, സര്‍വോദയ ബാല്‍ വിദ്യാലയ നംഗ്ലോയി എന്നിവിടങ്ങളിലാണ് അന്ന് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. മോദി ഇന്ത്യയില്‍ സിഖുകാരെ വംശഹത്യ നടത്തി, ദില്ലി ഖലിസ്ഥാനാകും, ഖലിസ്ഥാന്‍ ഹിതപരിശോധന സിന്ദാബാദ്, പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതിയത്.

READ ALSO:നിരോധിത സംഘടന ആക്രമിച്ചെന്ന സൈനികന്‍റെ കള്ളക്കഥ: ന്യായീകരണവുമായി അനില്‍ ആന്‍റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News