ദില്ലി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; പ്രതികള്‍ പ്രതിഫലം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്

ദില്ലി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ചുവരിലെഴുതിയ കേസില്‍ അറസ്റ്റിലായ പ്രതികളിലാരാള്‍ പ്രതിഫലമായി 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പണം നല്‍കിയത്. ആകെ 7,000 ഡോളറായിരുന്നു വാഗ്ദാനം.

Also Read: ‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

സമൂഹമാധ്യമത്തിലൂടെയാണ് പിടിയിലായ രണ്ട് പ്രതികളും ഈ സംഘടനയുമായി ബന്ധപ്പെട്ടതെന്നാണ് വിവരം.പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ നിന്നാണ് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പ്രതികളായ രജ്വീന്ദര്‍ സിങ്ങിനെയും പ്രീത്പാല്‍ സിങ്ങിനെയും പിടികൂടിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യംചെയ്യും. മെട്രോ സ്റ്റേഷനുകളിലെ സിസി ടിവികളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദില്ലിയിലെ 5 മെട്രോ സ്റ്റേഷനുകളിലായിരുന്നു ഖാലിസ്ഥാന്‍ അനൂകൂല ചുവരെഴുത്ത് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News