ദില്ലി മെട്രോയുടെ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്

ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്. അഞ്ച് സ്റ്റേഷനുകളിലാണ് ചുവരെഴുത്ത്. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

also read- ബംഗാളിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

ശിവാജി പാര്‍ക്ക്, മാദീപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാല്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ചോളം സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങള്‍. പിന്നാലെ പൊലീസ് പെയിന്റടിച്ച് ചുവരെഴുത്തുകള്‍ മായിച്ചു.

also read- മാത്യു കുഴല്‍നാടനെതിരായ കേസ് പത്ത് മാസം മുന്‍പുള്ളത്; അനധികൃതമായി മണ്ണെടുത്തെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്

സംഭവത്തില്‍ ദില്ലി പൊലീസ് സ്പെഷല്‍ സെല്‍ അന്വേഷണം തുടങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കിയാണ് അന്വേഷണം. ഇന്ത്യയില്‍ വിലക്കുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News