യുഎസ് സര്‍വകലാശാലകളില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസം യുഎസ് സര്‍വകലാശാല ക്യാമ്പസുകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. കാലിഫോര്‍ണിയയിലെ ക്യാമ്പസുകളില്‍ ഡസന്‍ കണക്കിന് പൊലീസുകാര്‍ പട്രോളിംഗും നടത്തി. ലോസ് ഏഞ്ചല്‍സ് ക്യാമ്പസിലടക്കം പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ പലസ്തീന്‍ വിരുദ്ധ വിഭാഗം ആക്രമിച്ച സംഭവവും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു നടപടി.
ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കൊളംബിയ സര്‍വകലാശാലയാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം. അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഇത്തരം സംഭവങ്ങളുണ്ടായതില്‍ പല വിദ്യാര്‍ത്ഥികളും അസ്വസ്ഥരാണെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ 15 പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ വിസ ,സ്‌കോളര്‍ഷിപ്പ് എന്നിവയെ ഇത് ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here