സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഐപിഎസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ഹര്‍ഷ് ബര്‍ധന്‍ ( 23 വയസ് ) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ആദ്യ പോസ്റ്റിങ്ങിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസറാണ് വാഹനാപകടത്തില്‍പ്പെട്ടത്.
2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് ഹര്‍ഷ് ബര്‍ധന്‍. ഹര്‍ഷ് ബര്‍ധന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്.
ഹാസന് അടുത്തുള്ള കിട്ടനെയില്‍ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹര്‍ഷ് ബര്‍ധനെ ഉടനെ ഹസ്സനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read : http://തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു
എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. മെസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here