കോണ്‍ഗ്രസ് പുന:സംഘടനയില്‍ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ നേതാക്കള്‍

കോണ്‍ഗ്രസ് പുനസംഘടനയില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ നേതാക്കള്‍. ഷാഫിക്കൊപ്പം പ്രവര്‍ത്തിച്ച ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 28 സംസ്ഥാന സെക്രട്ടറിമാരാണ് രാജിവയ്ക്കുക. തെരഞ്ഞെടുപ്പിന്റെ മറവില്‍ ഷാഫി പട്ടിക അട്ടിമറിച്ചെന്നാണ് നേതാക്കളുടെ ആരോപണം. ഷാഫിയുടെ അനുയായികളെ മാത്രം ഡിസിസി ഭാരവാഹികളാക്കിയെന്നും. എതിര്‍വിഭാഗത്തിലെ 28 പേരെ തഴഞ്ഞുവെന്നുമാണ് നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന ആരോപണം.

Also Read: ‘ഇതുപോലെ തട്ടിത്തെറിപ്പിക്കണം താമര’, മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ പാട്ട് തന്നെ വൈറൽ; പൊളിറ്റിക്കലി മലയാളി പൊളിയാണെന്ന് സോഷ്യൽ മീഡിയ

എം എം ഹസ്സനാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. വര്‍ക്കിംഗ് പ്രസിഡന്റിന് ഇതിനുള്ള അധികാരം ഇല്ല എന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. നേതാക്കള്‍ നാളെ കെപിസിസി ആസ്ഥാനത്ത് എത്തി രാജി കത്ത് നല്‍കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരെയും പുതിയ പട്ടികയില്‍ തഴഞ്ഞു. ഈ നേതാക്കളും പ്രതിഷേധത്തിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News