ഉറക്കം കൂടുതൽ ഉള്ളവരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉറക്കം കുറയുന്ന പ്രശ്‌നം പോലെ തന്നെയാണ് ഉറക്കം കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.              ആരോ​ഗ്യകരമായ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പങ്ക് വലുതാണ്.

ഉറക്കം കൂടുന്നതിന് പലവിധ കാരണങ്ങളുണ്ട്. എത്ര ഉറങ്ങിയാലും മതിവരാത്ത ഹൈപ്പർസോംനിയ എന്ന അവസ്ഥ ​ഗൗരവമായി കാണേണ്ടതാണ്. ഇക്കൂട്ടരിൽ പകൽ മുഴുവൻ ഉറങ്ങിയാലും ഉറക്കം വിട്ടുമാറില്ല. ഹൈപ്പർസോംനിയ ഉള്ളവരിൽ ഊർജമില്ലായ്മ, മറവി,വിഷാദം തുടങ്ങിയവയും കാണാറുണ്ട്.

കൂടാതെ ഉറക്കത്തിനിടയിൽ ശ്വാസതടസ്സം നേരിടുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന ഡിസോർഡ‍ർ ഉള്ളവരിലും എപ്പോഴും ഉറങ്ങണമെന്ന തോന്നൽ കൂടുതലായിരിക്കും. കൂടാതെ അമിതമദ്യപാനം, വിഷാദം,ചിലമരുന്നുകൾ തുടങ്ങിയവയും ഉറക്കം കൂടുന്നതിന് കാരണമാകാം.

ദിവസവും ഒമ്പതും പത്തും മണിക്കൂർ ഉറങ്ങുന്നവരിൽ ഏഴും എട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറുവർഷത്തിനുള്ളിൽ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

സാധാരണ ലഭിക്കേണ്ടതിലും കൂടുതൽ ഉറങ്ങുന്നവരിൽ തലവേ​ദന സ്ഥിരമായി കാണാറുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. പകൽസമയത്ത് കൂടുതലുറങ്ങി രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നവരിൽ തൊട്ടടുത്ത ദിവസം രാവിലെ തലവേദന കൂടുതലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ALSO READ: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം

ഉറക്കം കൂടുതലായവരിൽ പലരും പുറംവേദന മൂലമുള്ള അസ്വസ്ഥകളും അനുഭവിക്കുന്നവരാകും.ദിവസവും ഒമ്പതുമുതൽ പതിനൊന്നു മണിക്കൂറോളം ഉറങ്ങുന്ന സ്ത്രീകളിൽ അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

ഇത് കൊണ്ട് തന്നെ ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുകയും .ദിവസവും 7-8 മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുകയും ചെയ്യുക .ഉറങ്ങുന്ന മുറി നിശ്ശബ്ദവും ഇരുണ്ടതും തണുപ്പുള്ളതും ആണെന്ന് ഉറപ്പുവരുത്തുക, കിടക്കാൻ പോകുന്നതിന് മുമ്പ് ചായയും കാപ്പിയും ഒഴിവാക്കുക.കട്ടിലിൽ കിടന്ന് ഭക്ഷണം കഴിക്കുകയോ, മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, വ്യായാമം ചെയ്യുകയോ ചെയ്യരുത്, മദ്യം ഉപയോഗിക്കരുത്,ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ധാരാളം ഭക്ഷണം കഴിക്കരുത്.

ALSO READ: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

ദിവസവും വ്യായാമം ചെയ്യുക. വൈകുന്നേരം ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം ഒഴിവാക്കുക.
പകൽനേരത്ത് ഉറങ്ങുന്നത് ഒഴിവാക്കുക. ഉച്ച ഉറക്കം നിർബന്ധമുള്ളവർ അത് 30-45 മിനിറ്റ് കഴിയാതെ നോക്കുക.ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടി.വി., ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News