പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചു: ശശി തരൂര്‍

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചെന്ന ആരോപണവുമായി ശശി തരൂര്‍. സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും തരൂര്‍. ജില്ലയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് ഏറ്റുമുട്ടലിനെതിരെയാണ് തരൂരിന്റെ വിമര്‍ശനം.

ALSO READ:തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ല; കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കും: ബിനോയ് വിശ്വം

കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം തരൂരിനെ ഞെട്ടിച്ചു. മൂന്നിടത്തും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് തരൂരിന്റെ വിലയിരുത്തല്‍. ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും, സംഘടന പുനഃസംഘടനയിലെ ചേരിപ്പോരും തിരിച്ചടിയായി. ചില നേതാക്കള്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നും തരൂര്‍ സംശയിക്കുന്നുണ്ട്. സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് തരൂര്‍ വ്യകതമാക്കി.

ALSO READ:‘ഉണ്ടായത് അപ്രതീക്ഷിത തോല്‍വി’: എളമരം കരീം

ആറ്റിങ്ങലിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അടൂര്‍ പ്രകാശിനും അമര്‍ഷമുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഡിഡിസി നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിസിസി നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്നും പൂര്‍ണ അഴിച്ചുപണി വേണമെന്നുമാണ് പ്രധാന നേതാക്കളുടെ നിലപാട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടി വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration