ഖത്തറില്‍ റസിഡന്‍സ് വിസിറ്റ് വിസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. താമസത്തിനും സന്ദര്‍ശനത്തിനുമായി രാജ്യത്തെത്തുന്ന കുടുംബങ്ങളുടെ പ്രവേശന നടപടികളിലാണ് ആഭ്യന്തരമന്ത്രാലയം നിയന്ത്രണങ്ങളും പരിഷ്‌കരണങ്ങളും പ്രഖ്യാപിച്ചത്. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് ഖത്തറില്‍ റസിഡന്‍സ് വിസിറ്റ് വിസകള്‍ക്കുള്ള നടപടികളില്‍ മാറ്റം വരുത്തുന്നത്.
പുതിയ നടപടിക്രമം അനുസരിച്ച് കുടുംബ വിസകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖല ജീവനക്കാര്‍ക്ക് കുറഞ്ഞത് 10000 ഖത്തര്‍ റിയാല്‍ ശമ്പളം ഉണ്ടായിരിക്കണം. ടെക്കനിക്കല്‍ വിഭാഗത്തിലോ അല്ലാത്തതോ ആയ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഫാമിലി വിസയ്ക്കായി 10000 റിയാല്‍ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ .
6000 റിയല്‍ ശമ്പളവും ജോലി ചെയ്യുന്ന കമ്പനിയുടെ കീഴില്‍ കുടുംബ താമസ സൗകര്യം ഉള്ളവര്‍ക്കും കുടുംബ റസിഡന്‍സ് റെസിഡന്‍സി അനുവദിക്കും. ഇത് തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കണം . സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഫാമിലിറസിഡന്‍സിയില്‍ കുട്ടികള്‍ക്ക് 25 വയസ്സ് കവിയാന്‍ പാടില്ല.പെണ്‍കുട്ടികള്‍ അവിവാഹിതരായിരിക്കണമെന്നും വ്യവസ്ഥയുണ്ട് .
രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നിര്‍ബന്ധിത വിദ്യാഭ്യാസ പരിപ്രായ പരിധിയില്‍ വരുന്ന ആറു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ രാജ്യത്ത് ലൈസന്‍സ് സ്‌കൂളുകളില്‍ എന്‍ട്രോള്‍ ചെയ്തിരിക്കണം, രാജ്യത്തിന് പുറത്തുള്ള സ്‌കൂളുകളാണ് പ്രവേശനം നേടിയതെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി പ്രവേശനത്തിന്റെ തെളിവ് ഹാജരാക്കണം. റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോഴും ഇത് നിര്‍ബന്ധമാണ്. വിസിറ്റ് വിസയുടെ നടപടിക്രമങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 5000 ഖത്തര്‍ റിയാല്‍ ശമ്പളം ഉണ്ടായിരിക്കണം .താമസസ്ഥലത്തിന് അധികൃതരുടെ അംഗീകാരം വേണം സന്ദര്‍ശകര്‍ക്ക് പ്രായപരിധി നിശ്ചിച്ചിട്ടില്ലെങ്കിലും അടുത്ത ബന്ധുവായിരിക്കണം രാജ്യത്ത് താമസിക്കുന്ന കാലയളവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ് .പുതിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. മെത്രാഷ്ട്ര രണ്ട് ആപ്ലിക്കേഷന്‍ വഴിയാണ് കുടുംബ സന്ദര്‍ശക വിസകള്‍ക്ക് അപേക്ഷിക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here