മുൻ വി സി സിസ തോമസിനെതിരെ നടപടികൾ തുടരാൻ ബോർഡ്‌ ഓഫ് ഗവർണേ‍ഴ്സ് തീരുമാനം

CIZA THOMAS

മുൻ വി സി സിസ തോമസിനെതിരെ നടപടികൾ തുടരാൻ ബോർഡ്‌ ഓഫ് ഗവർണേ‍ഴ്സ് തീരുമാനം
താൽക്കാലിക വി സിയായിരുന്ന സിസ തോമസിന്‍റെ പല തീരുമാനങ്ങളും സിൻഡിക്കേറ്റും ബോർഡ്‌ ഓഫ് ഗവർണേ‍ഴ്സും തടഞ്ഞിരുന്നു. സർവകലാശാലാ ചട്ടത്തിലെ സിൻഡിക്കേറ്റിന്‍റെയും ബോർഡ്‌ ഓഫ് ഗവർണെ ഴ്സിന്റെയും പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് വൈസ് ചാൻസിലറെ നിയന്ത്രിക്കാൻ സമിതി രൂപീകരിച്ചിരുന്നു. ഇതിനെതിരെ വി സി ചാൻസലർക്ക് പരാതിനൽകി. അത് പരിഗണിക്കുന്നതിനായി അനുബന്ധ രേഖകൾ സമർപ്പിച്ച കൂട്ടത്തിൽ ബന്ധപ്പെട്ട യോഗങ്ങളുടെ മിനുട്സ് കൂടി രാജ്ഭവന് കൈമാറിയിരുന്നു. ഇവയൊന്നും തിരികെ വാങ്ങി സർവകലാശാലയ്ക്ക് നൽകാതെയാണ് സിസ തോമസ് റിട്ടയർ ചെയ്തത്.

ALSO READ; വാല്‍പ്പാറയില്‍ പുള്ളിപ്പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം

രേഖകൾ കൈമാറാൻ സർവകലാശാല നോട്ടീസ് നൽകിയപ്പോൾ അവയെല്ലാം രാജ്ഭവന് കൈമാറി എന്നാണ് സിസാ തോമസ് നൽകിയ മറുപടി. തുടർന്ന് രാജ്ഭവനിൽ നിന്നും രേഖകൾ വീണ്ടെടുക്കാൻ സർവകലാശാല രജിസ്ട്രാർ നടപടികളെടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് രജിസ്ട്രാർ രാജ്ഭവന് കൈമാറിയ കാത്തിൽ രേഖകളുടെ കോപ്പിയാണ് സിസ തോമസ് കൈമാറിയതെന്നും അസ്സൽ അവർ തിരികെ കൈപ്പറ്റിയെന്നും രാജ്ഭവൻ കത്തിലൂടെ അറിയിച്ചു. ഇന്ന് ഈ കത്ത് പരിഗണിച്ച ബോർഡ്‌ ഓഫ് ഗവർണേ‍ഴ്സ് അംഗങ്ങൾ പോലീസ് നടപടികൾക്ക് നിർദേശം വച്ചെങ്കിലും തുടർ നടപടികൾക്കായി സിൻഡിക്കേറ്റിനെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പുവഴി പോലീസ് നടപടികൾക്കാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News