കുഫോസ് വിസി നിയമനത്തിനായി സെർച്ച് കമ്മറ്റി രൂപീകരിച്ച നടപടി; സർക്കാർ ഹർജിയിൽ ഗവർണർക്ക് ഹൈക്കോടതി

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ചാൻസലർക്ക് നോട്ടീസ് അയച്ചു.

ഗവർണർ രണ്ടാഴ്ചക്കകം മറുപടി നൽകണം. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ക്കുള്ള അധികാരം സംബന്ധിച്ച് വിശദീകരിക്കണം. ഹർജി തീർപ്പാകുന്നതു വരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടർ നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ALSO READ: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News