കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ചവെക്കുക. അതേസമയം കര്‍ണ്ണാടകയിലെ താര പ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സച്ചിന്‍ പൈലറ്റ് ജലന്ദര്‍ ഉപതെരഞ്ഞെടുപ്പിന്റെ താര പ്രചാരകരുടെ പട്ടികയില്‍ ഇടം നേടി.
വലിയ റാലിയോടു കൂടി തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ അവസാന ദിവസവും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയത്. ഷിഗാവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ക്കെതിരായ നേരത്തെ നിശ്ചയിച്ചിരുന്ന മുഹമ്മദ് യൂസഫ് സവനൂറിന് പകരം യാസിര്‍ അഹമ്മദ് ഖാന്‍ പഠാന്ഡ മത്സരിക്കും.
മാംഗളൂര്‍ സിറ്റി നോര്‍ത്തില്‍ ഇനായത്ത് അലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.. വരും ദിവസങ്ങളില്‍ പ്രചരണം ശക്തമാക്കാന്‍ തന്നെയാണ് ബിജെപി, കോണ്‍ഗ്രസ് , ജെഡിഎസ് പാര്‍ട്ടികളുടെ തീരുമാനം.. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പ്രചരണ രംഗത്ത് സജീവമാണ്.
വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ കൂടി എത്തുന്നതോടെ പ്രചാരണം ചൂട് പിടിക്കും. അതേസമയം മറു വശത്ത് അതേസമയം കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തുനിന്ന് തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ തിരെ പ്രതിഷേധം സംഘടിപ്പിച്ച സച്ചിന്‍ പൈലറ്റിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രമേശ് ചെന്നിത്തലയും ശശി തരൂരും കര്‍ണ്ണാടകാ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 അംഗ താര പ്രചാരകരുടെ പട്ടികയില്‍ ഇടം നേടി. അതേസമയം ജലന്ദര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള 40 അംഗ താര പ്രചാരകരുടെ പട്ടികയില്‍ സച്ചിന്‍ പൈലറ്റുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here