നടി ലക്ഷ്മിക സജീവന്റെ വിയോഗവാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഹൃദയാഘാതം ജീവനെടുത്തപ്പോൾ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഭൂമിയിൽ ബാക്കിയായത്. ഇപ്പോഴിതാ ലക്ഷ്മിക സജീവന്റെ വിയോഗത്തില്‍ നിര്‍മാതാവ് നിര്‍മാതാവ് പി.ടി.അല്‍താഫ് പങ്കുവെച്ച വികാരഭരിതമായ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അല്‍ത്താഫിന്റെ കുറിപ്പ്
ALSO READ: മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു
ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രയായിരിക്കുന്നു. മനസ്സ് മരവിച്ചിരിക്കുന്നു.ഹൃദയം വേദനയാല്‍ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവള്‍ക്ക് സ്ഥാനം. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചവള്‍, അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയം. സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത് അവള്‍ കെട്ടിപ്പടുത്തു. കട ബാധ്യത തീര്‍ക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവള്‍ വീണ്ടും കടല്‍ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തു.
ALSO READ: മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു
ഒന്നു പൊട്ടിക്കരയാന്‍ പോലും ത്രാണിയില്ലാതെ, വീടിന്റെ വരാന്തയില്‍ തളര്‍ന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ, ഒന്നുമുരിയാടാതെ ദു:ഖം കടിച്ചമര്‍ത്തി ഞാന്‍ ആ വീട്ടില്‍ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു. അതെ, ‘കാക്ക’യിലെ പഞ്ചമിയേപ്പോലെ യഥാര്‍ത്ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്നു അവള്‍. സ്വന്തം അച്ഛനെ വിട്ട് കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റേയും അടുത്തേക്ക് അവള്‍ യാത്രയായി.എല്ലാവരേയും കരയിച്ചു കൊണ്ട്… വിട..പ്രിയ സോദരീ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here