‘സത്യം പറഞ്ഞാല്‍ മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥ ചാത്തനേറിന്റേതായിരുന്നു’, നിർമാതാവ് ബാബു ഷാഹിര്‍ പറഞ്ഞ ആ കഥ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമെല്ലാം തകർത്തഭിനയിച്ച ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇപ്പോഴിതാ ഹിറ്റ് ചിത്രത്തിനായി ആദ്യം തയാറാക്കിയ കഥയെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ബാബു ഷാഹിർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മണിച്ചിത്രത്താഴിന്റെ ആദ്യ കഥയെ കുറിച്ച് ബാബു ഷാഹിർ പറഞ്ഞത്.

മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥയെ കുറിച്ച് ബാബു ഷാഹിർ

ALSO READ: കലയ്‌ക്കെന്ത് നിറം? രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ആർഎൽവി കോളേജിൽ ബാനറുയർത്തി എസ്എഫ്ഐ

സത്യം പറഞ്ഞാല്‍ മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥ ചാത്തനേറിന്റേതായിരുന്നു. വലിയ ഒരു തറവാടിന്റെ അകത്ത് രാത്രി ആരൊക്കെയോ വന്ന് കല്ലെറിയുന്നുണ്ട്. അതുകൊണ്ട് ആ വീടിന്റെ പരിസരത്ത് കൂടെ ആരും പോകാന്‍ പാടില്ലെന്നാണ്. അവിടെ പ്രേതമുണ്ട് പിശാചുണ്ട് എന്നൊക്കെയാണ്.

രാത്രി പ്രേതം വന്ന് കല്ലെറിയുന്നു എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ചാത്തനേറിന്റെ ഒരു കഥയായിരുന്നു ആ സിനിമയുടെ തുടക്കം. എന്നാല്‍ അതിന്റെ പിന്നിലെ മറ്റൊന്ന് ഉണ്ടായിരുന്നു. ആ തറവാട്ടിലെ വില കൂടിയ ഉത്പന്നങ്ങള്‍ നെടുമുടി വേണുവിന്റെ ആ കഥാപാത്രം വില്‍പന നടത്താന്‍ കൊണ്ടുപോകുന്നതാണ്. അതിനായി രാത്രി വണ്ടികള്‍ വരും.

ALSO READ: ‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’: നർത്തകി സത്യഭാമയ്‌ക്കെതിരെ ശ്രീകുമാരൻ തമ്പി

രാത്രി ചാത്തനേറുണ്ടെങ്കില്‍ ആരും ആ വഴി വരില്ലല്ലോ. അയാള്‍ അതിന് വേണ്ടി എല്ലാവരെയും പേടിപ്പിച്ചതാണ്. ആ വ്യക്തി തന്നെയാണ് കല്ലെറിയാന്‍ ആളെ ഏല്‍പ്പിച്ചത്. അതായിരുന്നു മണിച്ചിത്രത്തായിന്റെ കഥ. ഇത് രണ്ടോ മൂന്നോ വര്‍ഷം ഡിസ്‌കസ് ചെയ്തിരുന്നു. ഫാസില്‍ സാറും ഞങ്ങളും ക്യാമറാമാനും ആര്‍ട്ട് ഡയറക്ടറും എല്ലാവരും ചേര്‍ന്നാണ് ആ ഡിസ്‌ക്കഷന്‍. ആദ്യം പറഞ്ഞ കഥ മറ്റൊന്നായിരുന്നു. പിന്നെ മാറി മാറി വന്ന കഥയാണ് സിനിമയായി നിങ്ങള്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News