‘മല്ലിക സുകുമാരൻ ഒരു സൂപ്പർ ലേഡി’, അന്ന് ആ പ്രശ്നം പരിഹരിക്കാൻ മുന്നിൽ അവരായിരുന്നുവെന്ന് നടനും നിർമ്മാതാവുമായ ദിനേശ്

മല്ലിക സുകുമാരൻ ഒരു സൂപ്പർ ലേഡിയാണെന്ന് നടനും നിർമ്മാതാവുമായ ദിനേശ്. താൻ വളരെ ബഹുമാനിക്കുന്ന സ്ത്രീയാണ് അവരെന്നും രണ്ടു സൂപ്പർസ്റ്റാറുകളുടെ അമ്മയാണ് അവരെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിനേശ് പറഞ്ഞു.

ALSO READ: വിവാഹവാഗ്ദാനം നൽകി നഗ്നഫോട്ടോകൾ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒരു ലക്ഷം രൂപ, പ്രതി അറസ്റ്റിൽ

‘ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് മല്ലിക സുകുമാരാൻ. സുകുമാരൻറെ ഭാര്യ എന്ന നിലയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. 1995 ബോക്‌സർ എന്ന് ചിത്രത്തിൽ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയിൽ നിന്ന് മാറ്റി നിർത്തിയ സമയം ആയിരുന്നു. ആ പ്രശ്നം എന്റെ സിനിമയെ ബാധിച്ചിരുന്നു. ഞാൻ മുൻകൈ എടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. മലയാള സിനിമയിലെ അതികായനായ മധു സാർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെ ഇടപെട്ടാണ് അന്ന് അത് പരിഹരിച്ചത്’, ദിനേശ് പറഞ്ഞു.

ALSO READ: ക്രിക്കറ്റ് ഏകദിന ലോകകപ്പ്, 9 മത്സരങ്ങള്‍ പുനഃക്രമീകരിച്ചു

‘അന്ന് ആ പ്രശ്നം തീർക്കാൻ വേണ്ടി ചെന്നപ്പോൾ മല്ലിക സുകുമാരൻ കാണിച്ച മര്യാദയും സ്നേഹവും ഇന്നും എനിക്ക് ഓർമയുണ്ട്. അന്ന് സുകുമാരൻ ചേട്ടൻ മാത്രമായിട്ടാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതെങ്കിൽ അത് തീരില്ലായിരുന്നു. ചേച്ചിയും കൂടി മുൻകൈ എടുത്താണ് ഇത് പരിഹരിച്ചത്. ആ ഒരു ബഹുമാനം എനിക്ക് ഇന്നും അവരോടുണ്ട്. എന്നേക്കാൾ ഒന്നോ രണ്ടോ വയസിന് മൂത്തതാണവർ. അതുകൊണ്ട് ചേച്ചി എന്നൊരു സ്ഥാനം ഞാൻ പുള്ളിക്കാരിക്ക് കൊടുക്കും’, അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘മണിപ്പൂർ കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ഞങ്ങള്‍ക്കുണ്ട്, ചർച്ചയ്ക്ക് തയ്യാറായിരുന്നു’; അമിത് ഷാ

‘പിന്നെ അവരുടെ കഴിവുകൾ, സമ്മതിച്ചുകൊടുത്തേ പറ്റൂ. ഒരു സൂപ്പർ ലേഡി എന്നൊക്കെ പറയാം. കൂടാതെ രണ്ട് സൂപ്പർ സ്റ്റാറുകളുടെ അമ്മയാണവർ. ഇന്ദ്രജിത്തൊരു താരമായില്ലെങ്കിലും നല്ലൊരു നടനാണയാൾ. ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് ചെന്നപ്പോൾ ഇന്ദ്രജിത് ഉണ്ടായിരുന്നു. വളരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു. പൃഥ്വിരാജ് അത്രക്ക് ഫ്രണ്ട്‌ലി അല്ലെങ്കിൽ പോലും അസാധ്യ നടനാണയാൾ. എല്ലാ രീതിയിലും അയാളുടെ കഴിവുകൾ അംഗീകരിക്കണം’, ദിനേശ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News