കൈവിട്ട കളിയാണ് നടക്കുന്നത്, മലയാളത്തിലെ ഒരു സിനിമയും നൂറു കോടി നേടിയിട്ടില്ല; സുരേഷ് കുമാര്‍

മലയാള സിനിമയിലെ നൂറു കോടി കണക്കുകൾ കള്ളമെന്ന് നിർമാതാവ് സുരേഷ് കുമാർ. ഒരു സിനിമയും നൂറു കോടി കളക്ട് ചെയ്തിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷൻ മാത്രമാണെന്നും, ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് വര്‍ധിപ്പിക്കുന്നതെന്നും നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ വെച്ച് സുരേഷ് കുമാർ പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

‘ഒരു പടം ഹിറ്റായാല്‍ കോടികള്‍ കൂട്ടുകയാണ്. 100 കോടി ക്ലബ്ബെന്നും 500 കോടി ക്ലബ്ബെന്നും കേള്‍ക്കുന്നുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണ്. മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് പറയുന്നത് ഗ്രോസ് കളക്ഷനാണ്. കൈവിട്ട കളിയാണ് ഇപ്പോള്‍ നടക്കുന്നത്’, സുരേഷ് കുമാർ പറഞ്ഞു.

എന്നാൽ മലയാള സിനിമ ഇപ്പോൾ കൂടുതൽ വയലൻസുകളിലേക്ക് നീങ്ങുന്നുവെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. എല്ലാത്തിനേയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്‍പം മാറിയിട്ടുണ്ടെന്ന് കമൽ പറഞ്ഞു. അതുകൊണ്ടാണ് രജിനികാന്തും വിജയ്‌യുമടക്കം അങ്ങനത്തെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതെന്നും, വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്ന് വരുന്നുണ്ടെന്നും കമൽ വ്യകത്മാക്കി.

ALSO READ: പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ; ഒടുവിൽ യുവാവ് നിരപരാധിയെന്ന് കണ്ടെത്തി

‘എത്രമാത്രം സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സിനിമക്ക് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്,’ കമല്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News