കുഞ്ചാക്കോ ബോബനെതിരെ കൂടുതൽ ആരോപണങ്ങള്‍, ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ലെന്ന് നിര്‍മാതാവ്

നടന്‍ കുഞ്ചാക്കോ ബോബനെതിരെ കൂടുതല്‍ ആരോപണവുമായി പദ്മിനി എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി. കുഞ്ചാക്കോ ബോബന്‍ 2.5 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും ചിത്രത്തിന്‍റെ പ്രമോഷന് പങ്കെടുക്കാതെ ടൂര്‍ പോയെന്നാരോപിച്ച് ക‍ഴിഞ്ഞ ദിവസം സുവിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആരോപണത്തിന് പിന്നാലെ സിനിമയുടെ പോസ്റ്ററിൽ നിന്ന് കുഞ്ചാക്കോ ബോബനെ നീക്കം ചെയ്‌തിരുന്നു. നിർമാതാവിന്‍റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍  വിമര്‍ശനങ്ങളുമായി സുവിന്‍ രംഗത്തെത്തിയിരിക്കുന്നത്.

READ ALSO:നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു ; യുവാവിനെ കൊലപ്പെടുത്തി യുവതി

പ്രെമോഷനിലെ നടന്‍റെ അസാന്നിധ്യം സിനിമയെ ബാധിച്ചിട്ടുണ്ടെന്നും താരപരിവേഷം കണ്ടാണ് ആളുകള്‍ ആദ്യം സിനിമ ശ്രദ്ധിക്കുന്നതെന്നും നിർമാതാവ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. അപർണ്ണ ബാലമുരളിയും സംവിധായകൻ സെന്ന ഹെഗ്ഡെയും പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രെമോഷൻ പരിപാടികളിലൊന്നും ചാക്കോച്ചൻ സഹകരിച്ചിട്ടില്ല.സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു പരിപാടികൾക്കും ചാക്കോച്ചൻ വന്നില്ല. ഒരു പടം ഓഫ്‌ലൈനിൽ മാർക്കറ്റ് ചെയ്തെങ്കിൽ മാത്രമേ ഫാമിലി ഓഡിയൻസ് അടക്കമുള്ളവരിലേക്ക് എത്തുകയുള്ളൂ. ചാക്കോച്ചന്‍റെ അസാന്നിധ്യം സിനിമയെ നല്ലരീതിയിൽ ബാധിച്ചിട്ടുണ്ട്. നായകന്‍റെ താരപരിവേഷം കണ്ടാണല്ലോ ആളുകൾ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്.

ദേശീയ അവാർഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്‌ഡെയും അപർണ ബാലമുരളിയും നൂറുശതമാനം പ്രെമോഷനിൽ സജീവമായിരുന്നു. അപർണ ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ ക്രൗൺ പ്ലാസയിൽ പ്രെമോഷൻ പരിപാടിക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. മറ്റ് ആർട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ല. അവരുടെ സമയത്തിനും വിലയുണ്ട്. സെൽഫ് റെസ്‌പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകൾ വിവരം പുറത്തുപറയാൻ നിർബന്ധിതരാകുന്നത്.

READ ALSO: സ്വന്തം സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാർഥിനി 5 മാസം ഗർഭിണി

ഞാനിത് പുറത്തുപറഞ്ഞതോടെ എല്ലാവരുടെയും കണ്ണിലെ കരടായി. ഇൻഡസ്ട്രിയിലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പേടി കാരണം ആരും പുറത്തുപറയുന്നില്ല. മലയാള സിനിമയിലെ ഉന്നത താരങ്ങൾ വരെ പ്രൊമോഷന് ഓടി നടക്കുമ്പോൾ തുടർച്ചയായി ഒരാൾക്ക് മാത്രം എന്താണ് പ്രശ്‌നം? അദ്ദേഹം പറയുന്ന പ്രൊഡക്ഷൻ ഹൗസ്, ഡിസ്ട്രിബ്യൂട്ടർ ഇതൊക്കെ ചെയ്യുന്ന പടങ്ങൾക്ക് അദ്ദേഹം എല്ലാ രീതിയിലും സഹകരിക്കും. അല്ലാത്ത പടങ്ങളുടെ അവസ്ഥ ഇതാണ്. നിർമാതാക്കളുടെ അസോസിയേഷനിൽ പോലും ചാക്കോച്ചന് വേണ്ടിയാണ് വാദിച്ചത്- സുവിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News