ലിയോ സിനിമയുടെ കഥയിൽ വിജയ് ഇടപെട്ടു, ആ ഭാഗങ്ങൾ കൂട്ടിച്ചേർത്തു: നിർമാതാവിന്റെ വെളിപ്പെടുത്തൽ

ലിയോ സിനിമയുടെ കഥയിൽ നടൻ വിജയ് ഇടപെട്ടെന്ന് നിർമാതാവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് ലളിത് കുമാർ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്ന് ലളിത് കുമാര്‍ പറഞ്ഞു.

ALSO READ: മണിപ്പൂർ കലാപത്തിന് പിന്നിൽ ആർഎസ്എസും കേന്ദ്ര-സംസ്ഥാന സർക്കാരുകളും; എം വി ഗോവിന്ദൻ മാസ്റ്റർ

‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു’, ലളിത് കുമാര്‍ വെളിപ്പെടുത്തി.

ALSO READ: ‘ഞാൻ കമ്മ്യൂണിസ്റ്റ്’, അവിടെ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല: സത്യരാജ്

‘ഞാന്‍ ഉടനെ ലോകേഷിനെ വിളിച്ചു, ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും, എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. ചില ഭാഗങ്ങള്‍ ആള്‍ട്ടര്‍ ചെയ്യാമെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയ കഥ സാറിനോട് പറഞ്ഞു. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്,’ ലളിത് കുമാര്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News