‘നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ നിനക്കും കിട്ടിയേനെ’, വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ

എന്ത് പറയുമ്പോഴും അതിലെല്ലാം ഒരല്പം വ്യത്യസ്തത കൊണ്ടുവരുന്ന വ്യക്തിയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇപ്പോഴിതാ ഭാര്യ ബെനീറ്റയ്ക്ക് അത്തരത്തിൽ രസകരമായ ഒരു വിവാഹവാർഷിക ആശംസയാണ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയിരിക്കുന്നത്. എട്ടു വര്ഷം കഴിഞ്ഞു പോയത് ഓർക്കാൻ കൂടി വയ്യെന്നും, പക്ഷേ ഓർത്തേ പറ്റൂ എന്നും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ലിസ്റ്റിൻ പറയുന്നു.

ALSO READ: ‘വിനായകൻ വീണ്ടും വരാർ’, ഇത്തവണ വെള്ളം കുടിക്കാൻ പോകുന്നത് വിക്രം, ധ്രുവ നച്ചത്തിരത്തിൽ വില്ലനെന്ന് റിപ്പോർട്ട്

‘മനസ്സിൽ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോൾ എട്ട് വർഷം, ഓർക്കാനൂടെ വയ്യ, പക്ഷേ ഓർത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിവാഹവാർഷിക ആശംസകൾ നേരുന്നു’, ലിസ്റ്റിൻ കുറിച്ചു.

ALSO READ: ‘കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തി’, യൂട്യൂബ് ചാനലിനും ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്

അതേസമയം, നിരവധി താരങ്ങളും ആരാധകരുമാണ് ലിസ്റ്റിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്. ഒട്ടനവധി പേർ ഇരുവർക്കും വിവാഹ ആശംസകൾ നേർന്നിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഓണം റിലീസായി ഓഗസ്റ്റ് 25നാണ് തിയറ്ററുകളിലെത്തുന്നത്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News