‘മലയാള സിനിമയെ കോർപറേറ്റുകൾ കയ്യടക്കാൻ ശ്രമിക്കുന്നു’, അപകടം തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്

മലയാള സിനിമയിൽ കോർപറേറ്റുകൾ കടന്നുവരുന്നു എന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രം​ഗത്തേക്ക് വരുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി. കോർപറേറ്റുകൾ വലിയ തോതിൽ പണമിറക്കുമ്പോൾ ചെറിയ നിർമാതാക്കളെ അത് ബാധിക്കുമെന്നും, ചെറിയ സിനിമകൾ ഇല്ലാതാകുമെന്നും സാന്ദ്ര തോമസ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: ‘ഞാൻ മലയാളി’, ‘മഞ്ചുമ്മള്‍ ബോയ്‌സ് വെറും ആവറേജ്’, തമിഴ്‌നാട്ടുകാര്‍ എന്തിന് ഇത്ര ഹൈപ്പ് കൊടുക്കണം: വിവാദപരാമര്‍ശവുമായി നടി മേഘ്‌ന

സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് നൽകുന്ന പരി​ഗണനയെക്കുറിച്ചും അഭിമുഖത്തിൽ സാന്ദ്ര തോമസ് വ്യക്തമാക്കി. ‘എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് ബാത്ത് റൂമാണ്. ആണുങ്ങൾ പോയ ടോയ്ലറ്റിൽ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്കൊരു കാരവാൻ എന്തായാലും ഞാൻ മാറ്റിയിടും. ആദ്യമേ അക്കാര്യം പറയും. ആ കാരവാനിലെ ബാത്ത് റൂമിൽ സെറ്റിലെ സ്ത്രീകൾക്ക് പോകാം. വേറൊരു ആർട്ടിസ്റ്റിന്റെ കാരവാനിൽ പോയി പ്രശ്നമുണ്ടാകേണ്ട എന്നാണ് ഞാൻ ചിന്തിക്കുന്നത്’, സാന്ദ്ര തോമസ് പറഞ്ഞു.

ALSO READ: ‘വൈകിയാലെന്താ വിറപ്പിച്ചില്ലേ’, അമേസിങ് ട്രെയ്‌ലർ, നജീബായി അവതരിച്ച് പൃഥ്വി: ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം

അതേസമയം, ഷെയ്ൻ നി​ഗത്തെ സിനിമകളിൽ നിന്ന് വിലക്കിയപ്പോൾ നടനെ പിന്തുണച്ച് രംഗത്തെത്തിയത് സാന്ദ്രയായിരുന്നു. ഷെയ്നിനേക്കാൾ പ്രശ്നക്കാരായവർ സിനിമാ രം​ഗത്തുണ്ടെന്ന് അന്ന് സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. എല്ലാവരും നടനെ എതിർത്തപ്പോൾ സാന്ദ്ര തോമസ് മാത്രമാണ് ഷെയ്‌നിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News