എന്തുകൊണ്ട് ഷെയിനിന്റെ പേര് മാത്രം പറയുന്നു, പറയുമ്പോൾ എല്ലാവരുടെയും പേര് പറയണം; പ്രതികരിച്ച് സാന്ദ്ര തോമസ്

ഷെയ്ന്‍ നിഗത്തെ എല്ലാവരും ചേര്‍ന്ന് അറ്റാക്ക് ചെയ്യുകയാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയ്‌നിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിച്ചു.

ഷെയ്ന്‍ ഒരാള്‍ അല്ല ഇങ്ങനെ ചോദിക്കുകയും പറയുകയും ചെയ്യുന്നത്… പല ആക്ടേഴ്‌സിന്റെ പേരിലും പരാതി കൊടുത്തിട്ടുണ്ടെന്നും അന്നൊന്നും ഒന്നും നടന്നിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.

Also Read: രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി; അനുഭവം പങ്കുവെച്ച് ഡിനോ മോറിയ

അതൊന്നും ഇവിടെ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നും ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Also Read:  കാരവന്‍ വൃത്തിഹീനം, ചെവിയില്‍ പാറ്റ കയറി രക്തസ്രാവം ഉണ്ടായി; ഷെയ്ന്‍ ‘അമ്മയ്ക്ക്’ അയച്ച കത്ത് പുറത്ത്

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ

”ന്യൂജന്‍ കുട്ടികളുമായി ചേരുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. കാരണം അവരുടെ പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ പ്രായത്തില്‍ പൈസയും ഫെയിമും കിട്ടുന്നതിന്റേതായ പ്രശ്‌നങ്ങളുണ്ടാകാം.ലാലേട്ടന്റെയും മമ്മൂട്ടിയുടേയും കൂടെ വർക്ക് ചെയ്യാൻ നമുക്ക് സുഖമാണെന്ന് പറയുന്നതിന്റെ കാരണം അവരിതെല്ലാം കണ്ടു കഴിഞ്ഞു വന്നവരാണ്. ഇനി ബാക്കിയുള്ളവരെ കൈപിടിച്ച് ഉയർത്തികൊണ്ടുവരിക എന്നുള്ളത് മാത്രം അവർക്ക് ചെയ്‌താൽ മതി.. അത് അവർ വളരെ നന്നായി ചെയ്യുന്നുമുണ്ട് …

അതേസമയം, വേറെ ഒരുപാട് നടന്മാർക്കെതിരായ പരാതികൾ വന്നിട്ടുണ്ട് ഇനി അടുത്ത ദിവസങ്ങളിൽ പ്രസ് മീറ്റ് വരുമ്പോൾ അവർ ഈ പേരുകൾ വെളിപ്പെടുത്തട്ടെ … പലയാളുകളും നൽകിയ പരാതികൾ അവിടുണ്ടല്ലോ… അപ്പോൾ എന്തുകൊണ്ട് ഷെയിനിന്റെ പേര് മാത്രം പറയുന്നു പറയുമ്പോൾ എല്ലാവരുടെയും പേര് പറയണം… പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ള നടന്മാരുടെയും പേര് പറയാൻ കാണിക്കണം.. അല്ലാത്തപക്ഷം ഷെയിനിന്റെ പേര് മാത്രം പറയരുതായിരുന്നു.

സിനിമാ സംഘടനകളുടെ വിലക്കിനേത്തുടർന്ന് വിഷയത്തിൽ ഇടപെടാൻ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ ഷെയ്ൻ നിഗം സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ നിർമ്മാതാവ് സോഫിയ പോൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നടന്റെ വാദം. ‘ആർഡിഎക്സ്’ സിനിമയുടെ സെറ്റിൽ തനിക്ക് ലഭിച്ചത് വൃത്തിഹീനമായ കാരവാൻ ആണെന്നും നിർമ്മാതാവിന്റെ പങ്കാളി തന്റെ അമ്മയോട് മര്യാദയില്ലാതെ പെരുമാറിയെന്നും ഷെയ്ൻ ആരോപിക്കുന്നു. സോഫിയാ പോൾ പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾക്കുള്ള മറുപടിയായാണ് ഷെയ്നിന്റെ കത്ത്. തനിക്ക് നേരിടേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് സംഘടന പരിഹാരം കാണണമെന്ന അഭ്യർത്ഥനയോടെയാണ് ഷെയ്ൻ കത്ത് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News