ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ ലിജോ ജോസ് പെലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ. പുറത്തിറങ്ങിയ ട്രൈലെർ വെച്ച് നോക്കുമ്പോൾ ഇത്രയും വലിയ ക്യാൻവാസിൽ ഉള്ള ഒരു ചിത്രം ഇതിനുമുൻപ് മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഫ്രെയിമുകളും ഷോട്ടുകളുമാണ് ട്രെയിലറിൽ കണ്ടത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള നിർമാതാവ് ഷിബു ബേബി ജോണിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ALSO READ: “മാലിക്കിന്റെ വഴിവിട്ട ബന്ധങ്ങളിൽ സാനിയ മനം മടുത്തിരുന്നു”; ശുഹൈബ് മാലിക്കിനെതിരെ സഹോദരി
ഇതൊരു ലിജോ പടം ആണെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്ന ഒരു സംരംഭം ആണ് വാലിബൻ എന്നും ഇവിടെ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഷിബു ബേബി ജോണ് പറഞ്ഞത്
ലാലുമായിട്ടുള്ള ദീർഘകാലത്തെ ബന്ധത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ഇതിന്റെ പ്രത്യേകത ഒരു പ്രതിഭയും പ്രതിഭാസവും കൂടി ഒരുമിച്ചു ചേരുന്നു എന്നതാണ്. രണ്ടു പേരിലും ഉള്ള കോൺഫിഡന്റ്സ് ആണ്. സബ്ജക്റ്റിന്റെ മെറിറ്റും ഉണ്ട്. ഇതൊരു പെർഫോമൻസ് ഓറിയന്റഡ് പടമാണ്. ഒരു കാര്യം പറയാം. ഇതൊരു ലിജോ പടമാണ്. മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്ന ഒരു സംരംഭം ആണ്. ലിജോ പറഞ്ഞതു പോലെ ഇതൊരു തിയറ്ററിക്കൽ വാച്ചാണ്. സംശയമില്ല. അത് മിസ്സാക്കുന്നവർ അവരുടെ ദൗർഭാഗ്യമാണെന്ന് മാത്രമേ പറയാൻ പറ്റൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here