മിന്നൽ മുരളിയുടെ രണ്ടാം ഭാഗം വന്നാൽ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് സോഫിയ പോൾ. ഒന്നാം ഭാഗം തിയേറ്ററിൽ ഇറക്കേണ്ട സിനിമയായിരുന്നുവെന്നും, എന്നാൽ കൊവിഡ് വന്നപ്പോൾ തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു സാഹചര്യമായിരുന്നുവെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സോഫിയ പോൾ പറഞ്ഞു.
ALSO READ: സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റേതല്ല, കുറിപ്പുമായി ബാലതാരം മീനാക്ഷി
സോഫിയ പോളിന്റെ വാക്കുകൾ
അത് ശരിക്കും തിയേറ്ററിൽ തന്നെ ഇറക്കാൻ ഇരുന്ന ചിത്രമായിരുന്നു. കൊവിഡ് വന്ന സാഹചര്യത്തിൽ അത് നെറ്റ്ഫ്ലിക്സിന് കൊടുത്തെന്നേയുള്ളു. പക്ഷെ ഒരു മലയാളം സിനിമക്കും കിട്ടാത്ത ഗ്ലോബൽ അറ്റൻഷൻ കിട്ടി. ചിലപ്പോൾ തിയേറ്ററിൽ ആയിരുന്നു റിലീസെങ്കിൽ ആ സ്വീകരണം കിട്ടില്ലായിരുന്നു. ബേസിലിന് പോലും മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് കിട്ടി. അതൊക്കെ ആദ്യമായിട്ടാണ് മലയാളത്തിൽ നിന്നൊരാൾക്ക് കിട്ടുന്നത്. അത്തരത്തിൽ ഒരുപാട് അംഗീകാരങ്ങൾ ആ ചിത്രത്തിലൂടെ നമുക്ക് കിട്ടി.
ALSO READ: മണിപ്പൂരിലെ സംഘർഷം; മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് സുപ്രിയ സുലെ
മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തിനേക്കാൾ മുകളിൽ ആയിരിക്കും. ഇന്ത്യയിലെ തന്നെ പ്രമുഖ അഭിനേതാക്കൾക്കും മിന്നൽ മുരളി ഇഷ്ടമാണെന്ന് കേൾക്കുന്നത് അഭിമാനമാണ്. മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ഇതുവരെ ഒരു സ്റ്റോറിയായിട്ട് സെറ്റ് ചെയ്തിട്ടില്ല. എന്തായാലും ഒന്നാം ഭാഗത്തിനേക്കാൾ മുകളിലായിരിക്കും രണ്ടാം ഭാഗം.
ALSO READ: ഹർഷൻ ഇനി ആരുടെയും സഹായമില്ലാതെ നടക്കും
ഇനി മിന്നൽ മുരളിയുടെ കോമിക് വരും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ഡിസ്കസ് ചെയ്താണ് അത് അമർചിത്രകഥയാക്കുന്നത്. മിന്നൽ മുരളി ഇനി ലൈവ് ആണ്. ഇനി കോമിക്സിലൂടെയാണ് കാണാൻ പോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here